റിയാദ്: സൗദി അറേബ്യയില്‍ യുവതിയെ ലൈംഗികമായി ഉപദ്രവിക്കുകയും വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പൊതുസ്ഥലത്തു വെച്ച് യുവതിയോട് ഒരാൾ മോശമായി പെരുമാറുന്നതിന്റെയും അതിക്രമം നടത്തുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് റിയാദ് പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
പ്രതി യുവതിയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായിരുന്നു. ഇതിനെതുടർന്ന് കടുത്ത പ്രതിഷേധമാണ് ജനങ്ങളിൽ നിന്നുണ്ടായത്.