റോം: ജി-20 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി റോമിലെത്തി. റോമിലെ പിയാസ ഗാന്ധിയിലെ മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ നരേന്ദ്രമോദി പുഷ്പാർച്ചന നടത്തി. റോമിലെ ഇന്ത്യന്‍ സമൂഹവുമായും അദ്ദേഹം സംവദിച്ചു.
നാളെ മോദി മാര്‍പാപ്പയെ വത്തിക്കാനില്‍ സന്ദര്‍ശിക്കുമെന്ന് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു.. മാര്‍പാപ്പയുടെ ലൈബ്രറി ഹാളിലായിയിരിക്കും കൂടിക്കാഴ്ച.
Sanskrit chants reverberate at Piazza Gandhi in Rome as Prime Minister @narendramodi interacts with the local community. pic.twitter.com/YEReHI01aq
— PIB India (@PIB_India) October 29, 2021
ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി വ്യാഴാഴ്ചയാണ് നരേന്ദ്രമോദി റോമിലെത്തിയത്. അധികാരമേറ്റതിന് ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ റോം സന്ദര്‍ശനമാണ് ഇത് 12 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി റോമിലെത്തുന്നത്. 30, 31 തിയതികളിലാണ് ജി20 ഉച്ചകോടി നടക്കുക. റോം സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി യു.കെയിലേക്ക് പോകും.