കൊച്ചി: കേരളപ്പിറവി ദിനാഘോഷത്തോട് അനുബന്ധിച്ച് കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ സൗജന്യ ഹൃദ്രോഗ പരിശോധനാക്യാമ്പ് നടക്കും. ഹൃദ്രോഗ ചികിത്സാരംഗത്തെ മുൻനിരക്കായ കാരുണ്യ ഹൃദയാലയയുടെ നേതൃത്വത്തിലാണ് ക്യാമ്പ്. നവംബർ ഒന്നുമുതൽ മൂന്നുവരെ നീളുന്ന ക്യാമ്പിൽ കാർഡിയോളജി ഡോക്‌ടർമാരുടെ പരിശോധന, ബ്ളഡ്‌ഷുഗർ, കൊളസ്‌ട്രോൾ ടെസ്‌റ്റ്, ഇ.സി.ജി എന്നിവ സൗജന്യമാണ്.
എക്കോ, ടി.എം.ടി ലാബ്‌ടെസ്‌റ്റ്, ആൻജിയോഗ്രാം, ആൻജിയോപ്ളാസ്‌റ്റി എന്നിവയ്ക്ക് പ്രത്യേക ഇളവുണ്ട്. സർക്കാരിന്റെ ആരോഗ്യസുരക്ഷാ പദ്ധതി (കാസ്‌പ്), ആയുഷ്‌മാൻ പദ്ധതി എന്നിവയിൽ അർഹരായവർക്ക് കാർഡിയോളജി വിഭാഗത്തിൽ അഞ്ചുലക്ഷംരൂപ വരെയുള്ള സൗജന്യചികിത്സാസൗകര്യവും ലഭ്യമാണെന്ന് ആശുപത്രി സെക്രട്ടറി അജയ് തറയിൽ പറഞ്ഞു. ഫോൺ: 8086332228, 9288020661.