kk

അശ്ലീല വീഡിയോ കാണുന്നതും ലൈംഗികജീവിതവും തമ്മിൽ ബന്ധമുണ്ടോ എന്ന വിഷയത്തിൽ വളരെക്കാലമായി ചർച്ചകൾ നടന്നുവരികയാണ്. പോൺ വീഡിയോ കാണുന്നതിനനുസരിച്ച് ലൈംഗിക ജീവിതത്തിലും മാറ്റങ്ങളുണ്ടാകാമെന്നാണ് ഏറ്റവും പുതിയ പഠനത്തിൽ ഗവേഷകർ പറയുന്നത്.

പോണ്‍ കാണുന്ന പുരുഷന്മാരും അവരുടെ ലൈംഗികജീവിതവും എന്ന വിഷയത്തില്‍ ബെല്‍ജിയം, ഡെന്മാര്‍ക്ക്, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്.. ബെല്‍ജിയം, ഡെന്മാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പഠനത്തില്‍ പങ്കെടുത്തത്. ഗവേഷകരുടെ ചോദ്യാവലിക്ക് ഓണ്‍ലൈനായി മറുപടി നൽകിയ മൂവായിരത്തിലധികം പേരുടെ ഉത്തരങ്ങളിൽ നിന്നാണ് ഗവേഷകർ പഠനം നടത്തിയത്.

എത്രമാത്രം പോണ്‍ ആണ് പുരുഷന്മാര്‍ കാണുന്നത് എന്നതും അവരുടെ ലൈംഗികജീവിതവും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഗവേഷകരുടെ പ്രാഥമിക വിലയിരുത്തല്‍. പഠനത്തില്‍ പങ്കെടുത്തവരില്‍ 35 ശതമാനം പേരും പങ്കാളിക്കൊപ്പമുള്ള ലൈംഗികതയെക്കാള്‍ ആസ്വാദ്യകരം പോണ്‍ കാണുന്നതാണെന്ന അഭിപ്രായമുള്ളവരാണ്. അതുപോലെ 23 ശതമാനം പേരും പങ്കാളിക്കൊപ്പമുള്ള ലൈംഗികജീവിതത്തില്‍ അസംതൃപ്തി, ഉദ്ധാരണപ്രശ്‌നം എന്നിങ്ങനെയുള്ള വിഷമതകള്‍ നേരിടുന്നതായും രേഖപ്പെടുത്തി. ഈ 23 ശതമാനം പേരും മുപ്പത്തിയഞ്ച് വയസിന് താഴെയുള്ളവരാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഓണ്‍ലൈന്‍ സര്‍വേയുടെ അടിസ്ഥാനത്തിലാണ് നിരീക്ഷണങ്ങളിലേക്ക് എത്തിയിരിക്കുന്നത് എന്നതിനാലും സോഷ്യല്‍ മീഡിയയിലും മറ്റും സജീവമായിട്ടുള്ള വിഭാഗമാണ് ഇതില്‍ കൂടുതല്‍ പങ്കെടുത്തത് എന്നതിനാലും പൂര്‍ണമായി ഗവേഷകർ ഈ പഠനത്തെ ശരിവയ്ക്കുന്നില്ല. .അതേസമയം ഭാവിയില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ ശാസ്ത്രീയവും വിപുലവുമായ പഠനങ്ങള്‍ക്ക് ഈ വിവരങങൾ വഴിയൊരുക്കുമെന്നും അവര്‍ പറയുന്നു

.മുപ്പത്തിയഞ്ചാമത് 'യൂറോപ്യന്‍ അസോസിയേഷന്‍ ഓഫ് യൂറോളജി വെര്‍ച്വല്‍ കോണ്‍ഗ്രസി'ല്‍ ഗവേഷകര്‍ തങ്ങളുടെ നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചിരുന്നു,​ . 90 ശതമാനം പുരുഷന്മാരും പോണ്‍ കാണുമ്പോള്‍ വൈകാരിക തീവ്രത വര്‍ദ്ധിപ്പിക്കുന്ന രംഗങ്ങള്‍ക്കായി ദൃശ്യം ഫോര്‍വേര്‍ഡ് ചെയ്ത് കാണുന്നുവെന്നും 20 ശതമാനം പേര്‍ മുമ്പ് കണ്ട ദൃശ്യങ്ങളെക്കാള്‍ തീവ്രതയുള്ള ദൃശ്യങ്ങള്‍ക്കായി ഓരോ തവണയും അന്വേഷിക്കുന്നതായും ഗവേഷകര്‍ നിരീക്ഷിക്കുന്നു. ഇത്തരം പ്രവണതകളെല്ലാം യഥാര്‍ത്ഥമായ ലൈംഗികജീവിതത്തെ ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ബാധിക്കുന്നുവെന്നും ഗവേഷകര്‍ പറയുന്നു

പഠനത്തില്‍ പങ്കെടുത്ത 38 ശതമാനം പേരും 16 മുതല്‍ 25 വയസ് വരെ പ്രായമുള്ളവരാണ്. 29 ശതമാനം പേര്‍ 26 മുതല്‍ 35 വരെ പ്രായമുള്ളവര്‍. 22 ശതമാനം പേര്‍ 36 മുതല്‍ നാല്‍പത്തിയഞ്ച് വയസ് വരെയുള്ളവരും. നാല്‍പത്തിയഞ്ചിന് മുകളിലുള്ള പത്ത് ശതമാനം പേരാണ് പഠനത്തില്‍ പങ്കെടുത്തിട്ടുള്ളത്.