kk

റിയാദ്: ദുബായിൽ നടക്കുന്ന വേൾ‌‌ഡ് എക്സ്പോ വൻവിജയമായതിന് പിന്നാലെ 2030ലെ എക്സ്പോ നടത്താൻ തയ്യാറാണെന്ന് വ്യക്തമാക്കി സൗദി അറേബ്യ. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. എണ്ണയിലധിഷ്ഠിതമായ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മറ്റു മേഖലകളിലേക്ക് കൂടി പരിവർത്തനം ചെയ്യുക എന്ന ലക്ഷ്യവും പുതിയ നീക്കത്തിന് പിന്നിലുണ്ട്. വേൾഡ് എക്‌സ്‌പോ 2030ന് ആതിഥേയത്വം വഹിക്കാൻ രാജ്യം അഭ്യർത്ഥിക്കുകയാണെന്ന് മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.

"മാറ്റത്തിന്റെ യുഗം : നമ്മുടെ ഭൂമിയെ ഭാവിയിലേക്ക് നയിക്കുക" എന്ന സ്ലോഗൻ ഉയർത്തിയാണ് പ്രദർശനം സംഘടിപ്പിക്കുകയെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

കൊവിഡ് കാരണം വൈകിയ 2020ലെ വേൾഡ് എക്സ്പോയാാണ് ദുബായിൽ ഇപ്പോൾ നടക്കുന്നത്.

റിയാദ് സിറ്റിയുടെ റോയൽ കമ്മീഷൻ അദ്ധ്യക്ഷൻ എക്പോയ്ക്കുള്ള ടെൻഡർ ടെൻഡർ എക്സിബിഷന്റെ സംഘാടക സമിതിക്ക് (BIE) സമർപ്പിച്ചു. സൗദി നടപ്പാക്കുന്ന വിഷൻ 2030 പദ്ധതി ലക്ഷ്യം പൂർത്തിയാക്കുന്ന വർഷം കൂടിയാണ് 2030. ഇത് കൂടി മുന്നിൽകണ്ടാണ് വേൾഡ് എക്‌സ്പോയ്ക്കായി സൗദി ചുവടുകൾ നീക്കുന്നത്.