തിരുവനന്തപുരം: സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കെട്ടിയിരുന്ന ബി.ജെ.പിയുടെ നിയോജക മണ്ഡലം ഓഫീസ് പൊലീസ് പൊളിച്ച് നീക്കി. വട്ടിയൂർക്കാവ് നിയോജക മണ്ഡലം ഓഫിസ് ആണ് പൊലീസ് ജെ.സി.ബി ഉപയോഗിച്ച് പൊളിച്ച് നീക്കിയത്.
രാത്രിയോടെയാണ് റോഡരികിലുള്ള ഓഫീസ് പൊളിച്ച് നീക്കാനായി പൊലീസ് സ്ഥലത്തെത്തിയത്. വിവരമറിഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവസ്ഥലത്ത് പൊലീസും ബി ജെ പി പ്രവർത്തകരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. ഇതോടെ കൂടുതല്‍ പൊലീസിനെ സ്ഥലത്ത് വിന്ന്യസിച്ചിട്ടുണ്ട്