minister-chinchurani-acci No Notification

തിരുവല്ല: മന്ത്രി ജെ ചിഞ്ചുറാണി സഞ്ചരിച്ചിരുന്ന കാർ തിരുവല്ല ബൈപാസിൽവെച്ച് അപകടത്തിൽപെട്ടു.തിരുവല്ല ബൈപാസിൽ ചിലങ്കയ്ക്ക് സമീപം രാവിലെ ഏഴരയോടെയായിരുന്നു അപകടം. ആർക്കും കാര്യമായ പരുക്കില്ല. തിരുവനന്തപുരത്ത് നിന്ന് ഇടുക്കിലേക്കുള്ള യാത്രക്കിടയിലാണ് അപകടമുണ്ടായത്.കാർ അമിത വേഗത്തിലായിരുന്നു എന്ന് സമീപവാസികൾ പറഞ്ഞു.ഒരു സ്വകാര്യ ബസിൽ ഇടിക്കാതിരിക്കാൻ വാഹനം വെട്ടിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്.