മുംബയ്: ലഹരി മരുന്ന് കേസിൽ ഒരു മാസത്തിനടുത്ത് ജയിലിൽ കഴിഞ്ഞിരുന്ന താരപുത്രൻ ആര്യൻ ഖാൻ ജയിൽ മോചിതനായി. ആര്യൻ ഖാനും കൂട്ടുപ്രതികൾക്കും കഴിഞ്ഞ വ്യാഴാഴ്ച ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇന്നലെ തന്നെ ജയിൽ മോചിതനാകേണ്ടിയിരുന്നെങ്കിലും ജാമ്യരേഖകൾ ഹാജരാക്കാൻ ഏതാനും നിമിഷങ്ങൾ വൈകിയതിനാൽ താരപുത്രന് ഒരു രാത്രി കൂടി ജയിലിൽ കിടക്കേണ്ടി വന്നു. ആർക്കും പ്രത്യേക പരിഗണനയൊന്നും നൽകില്ലെന്നും വൈകിട്ട് 5.30ന് മുമ്പായി ജാമ്യരേഖകൾ ഹാജരാക്കാത്തതിനാലാണ് ആര്യൻ ഖാനെ ഇന്നലെ ജയിൽ മോചിതനാക്കാത്തതെന്ന് പ്രിസൺ ഓഫീസർ വ്യക്തമാക്കി. മകനെ സ്വീകരിക്കാൻ വെള്ള റെയ്ഞ്ച് റോവറിൽ ഷാരൂഖ് ഖാൻ നേരിട്ട് ജയിലിൽ എത്തി.
[Video]: The moment we all were waiting for is here 😍
— Team Shah Rukh Khan ⚡️ (@teamsrkfc) October 30, 2021
Prince #AryanKhan walks out of Arthur Road Jail 😍#WelcomeHomeAryanKhan #Mannat #ShahRukhKhan #TeamShahRukhKhan pic.twitter.com/qsDu5xFyF3
അതേസമയം ആര്യൻ ഖാനോടൊപ്പം ലഹരി മരുന്ന് കേസിൽ പിടിയിലായ മുൺ മുൺ ധമേച്ചയുടെ ജയിൽ മോചനം ഇനിയും നീളാനാണ് സാദ്ധ്യത. മുൺ മുൺ ധമേച്ചയുടെ സോൾവൻസി സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നതിൽ അവരുടെ കുടുംബം ചില ബുദ്ധിമുട്ടുകൾ നേരിടുന്നതായാണ് വിവരം. മുൺ മുൺ ധമേച്ചയുടെ മോചനത്തിനു വേണ്ടി അഭിഭാഷകൻ ഇന്ന് വീണ്ടും ബോംബെ ഹൈക്കോടതിയെ സമീപിക്കാനാണ് സാദ്ധ്യത. പണം കെട്ടിവച്ച ശേഷമുള്ള ജാമ്യത്തിനാകും ഇത്തവണ ശ്രമിക്കുക എന്നറിയുന്നു.