chinese-product

ന്യൂഡൽഹി: മറ്റ് രാജ്യങ്ങളുടെ ഉൽപ്പന്നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും വില കുറഞ്ഞ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് സാധാരണയായി ലോക വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ചൈനീസ് ഉൽപ്പന്നങ്ങളോടുള്ള പ്രിയം ഇന്ത്യൻ വിപണി വലിയ തോതിൽ കുറയ്ക്കുന്നു.രാജ്യം ദീപാവലി ആഘോഷങ്ങളിലേക്ക് പോകുമ്പോഴും ചൈനീസ് സാധനങ്ങൾ വാങ്ങാൻ ആളില്ല.ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുക എന്ന ആഹ്വാനത്തിന്റെ ഭാഗമാണിത് എന്നാണ് പൊതുജന അഭിപ്രായം.

ഇന്ത്യൻ വിപണി ചൈനീസ് ഉൽപ്പന്നങ്ങളോട് കാണിക്കുന്ന വിമുഖത കാരണം കഴിഞ്ഞ വർഷം മാത്രം ചൈനക്ക് 50000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.സാധാരണ രീതി അനുസരിച്ച് ഇന്ത്യയിലെ പ്രധാന ഉത്സവ സമയങ്ങളിലെല്ലാം ചൈനീസ് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി വലിയ തോതിൽ വർദ്ധിക്കുകയാണ് പതിവ്. എന്നാൽ കൊവിഡിന്റെ വ്യാപനം കുറയുന്ന ഈ ഘട്ടത്തിൽ ദീപാവലി ആഘോഷങ്ങൾ വിപുലമാക്കുമ്പോഴും ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ഡിമാന്റില്ല. ഈ സാഹചര്യത്തിൽ ഇന്ത്യ ആഭ്യന്തരമായി നിർമ്മിക്കുന്ന ഉൽപ്പന്നൾക്ക് വിപണിയിൽ ഇനിയും ആവശ്യക്കാർ വർദ്ധിക്കാനാണ് സാദ്ധ്യത.

ദീപാവലി ആഘോഷത്തിനായി ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾക്കായി ആളുകൾ ധാരാളമായി എത്തിയാൽ ഇന്ത്യയുടെ ആഭ്യന്തര വിപണി വൻതോതിൽ ലാഭത്തിലാകും. അതിലൂടെ രണ്ട് ലക്ഷം കോടി രൂപ ഇന്ത്യൻ വിപണിയിൽ എത്താൻ സാദ്ധ്യത ഉണ്ടെന്നും കോൺഫെഡറേഷൻ ഒഫ് ആൾ ഇന്ത്യ ട്രേഡേഴ്‌സ്, സെക്രട്ടറി പ്രവീൺ ഖണ്ഡേൽവാൾ പറഞ്ഞു. ബോഡീസ് റിസർച്ച് ആം20 നടത്തിയ സർവ്വെ അനുസരിച്ച് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളൊന്നും ദീപാവലിയുടെ ഭാഗമായി ചൈനീസ് ഉൽപ്പന്നങ്ങൾ ഇറക്കുമതി നടത്തുന്നില്ല, അദ്ദേഹം കൂട്ടിചേർത്തു.