navya

സോഷ്യൽ മീഡിയയുടെ കടന്ന് വരവോടുകൂടി പഴയ പാട്ടുകളും,ചിത്രങ്ങളും അഭിമുഖങ്ങളുമൊക്കെ വൈറലാകുന്നത് പതിവാണ്. ഇപ്പോഴിത അത്തരത്തിൽ ചർച്ചചെയ്യപെടുന്നത് മലയാള സിനിമയിലെ താര സഹോദരങ്ങളായ വിനീത് ശ്രീനിവാസന്റെയും ധ്യാൻ ശ്രീനിവാസന്റെയും അഭിമുഖമാണ്.ഏകദേശം 15 വർഷങ്ങൾക്ക് മുൻപുള്ള അഭിമുഖത്തിൽ ധ്യാൻ തന്റെ ക്രഷിനെകുറിച്ച് പറയുന്നതാണ് വീഡിയോ ഇപ്പോൾ വൈറലാകാൻ കാരണം.

തനിക്ക് ക്രഷ് തോന്നിയത് മലയാളത്തിലെ പ്രിയ നായിക നവ്യനായരോടാണ് എന്ന രീതിയിലാണ് ധ്യാൻ അഭിമുഖത്തിൽ സംസാരിച്ചത്. ഈ വീഡിയോയെ കുറിച്ച് ചോദിച്ചപ്പോൾ നവ്യ പറഞ്ഞതും ഇപ്പോൾ ആരാധകർ എറ്റെടുത്തിട്ടുണ്ട്.

"വീഡിയോ കണ്ടിരുന്നു, എന്റെ വാട്‌സാപ്പിൽ രണ്ട് ദിവസം ഫുൾ അതായിരുന്നു. ഇപ്പോൾ ധ്യാൻ വിചാരിക്കുന്നുണ്ടാവും അയ്യോ, അങ്ങനെ പറയേണ്ടായിരുന്നുവെന്ന്" എന്നാണ് നവ്യനായർ ഈ വീഡിയോയെ കുറിച്ച് ഓർമ്മിപ്പിച്ച മാദ്ധ്യമങ്ങൾക്ക് മറുപടി നൽകിയത്.സ്റ്റാർ എന്ന ചിത്രം കാണാനായി തിയേറ്ററിൽ എത്തിയപ്പോഴാണ് നവ്യയുടെ പ്രതികരണം. നന്നായി നിർമ്മിച്ച ഒരു മികച്ച ചിത്രമാണ് "സ്റ്റാർ " എന്നും താരം പറഞ്ഞു.