രണ്ട് കൊച്ച് കുട്ടികൾ ഉളള വീട്. അടുത്തടുത്ത് വീടുകൾ കുറവാണ്.ഈ വീടിന്റെ പുറത്തുളള മുറിയിലാണ് പാമ്പിനെ കണ്ടത്. വിറക് പുരയായിട്ടാണ് ഇപ്പോൾ ഈ മുറി ഉപയോഗിക്കുന്നത്. മുറിയിലുള്ള പഴയ സാധനങ്ങൾ എല്ലാം മാറ്റി വിറക് അടുക്കുന്ന സമയത്താണ് പണിക്കാർ പാമ്പിനെ കണ്ടത്.
രണ്ട് പാമ്പിനെ കണ്ടതോടെ പണിക്കാർ മുറി അടച്ച് വാവയെ വിളിച്ചു. ശംഖുവരയൻ പാമ്പ് എന്നാണ് വീട്ടുകാർ വാവയോട് പറഞ്ഞത്. സ്ഥലത്തെത്തിയ വാവ വിറകുകൾ മാറ്റിയതും ഒരു പാമ്പിനെ കണ്ടു. പക്ഷെ ആകെ അവിടെ ഉണ്ടായിരുന്നത് രണ്ടല്ല മൂന്ന് പാമ്പുകൾ. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.