
കാനന ഭംഗി നുകരാൻ അവസരമൊരുക്കി കെ എസ് ആർ ടി സിയുടെ ഏകദിന ഉല്ലാസയാത്ര. ആലപ്പുഴയിലെ കായൽ സൗന്ദര്യം ആസ്വദിച്ച് മലക്കപ്പാറയിലെ കാടിന്റെ വശ്യതയിലേയ്ക്ക് ഇറങ്ങിചെല്ലാം. വളരെ കുറഞ്ഞ ചെലവിൽ ഉല്ലാസ യാത്ര പോകാനുള്ള അവസരമാണ് കെ എസ് ആർ ടി സി ജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. നവംബർ നാലിനാണ് യാത്ര. കെ എസ് ആർ ടി സിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
"ആലപ്പുഴ-മലക്കപ്പാറ"
കായൽക്കരയിൽ നിന്ന് വന്യതയിലേക്ക് ഒരു ഉല്ലാസ യാത്ര
നവംബർ 4 വ്യാഴം രാവിലെ 4.45 മണിക്ക് ആലപ്പുഴ ഡിപ്പോയിൽ നിന്ന് ആരംഭിക്കുന്നു. പ്രാരംഭ ഓഫർ എന്ന നിലയ്ക്ക് ഒരാളിൽ നിന്ന് 600 രൂപ മാത്രമെ ഈടാക്കുന്നുള്ളു. ഭക്ഷണം ഒഴികെ മറ്റെല്ലാ ചിലവുകളും ഇതിൽ ഉൾപെടുത്തിയിട്ടുണ്ട്.
ആതിരപ്പിള്ളി വ്യൂ പോയിന്റ്, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത് ഡാം റിസർവോയർ, ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്ക്, നെല്ലികുന്ന്, മലക്കപ്പാറ ടീ എസ്റ്റേറ്റ് എന്നീ സ്ഥലങ്ങൾ കാണാം. ഏകദേശം 60 കി.മീ ദൂരം വനത്തിനുള്ളിലൂടെ സഞ്ചരിക്കുന്നതിനാൽ കാട്ടുമൃഗങ്ങളെയും കാണാനുള്ള സാധ്യതയുണ്ട്. അതി മനോഹരമായ പ്രകൃതി ഭംഗി നുകർന്ന് മലക്കപ്പാറയിലെത്തി വൈകുന്നേരത്തോടെ കോടമഞ്ഞിന്റെ തണുപ്പിലൂടെ തിരികെ യാത്ര.
നിങ്ങളുടെ വാരാന്ത്യ ദിനം ഒരു അസുലഭ ഓർമ്മയാക്കാൻ ഈ കാനന ഭംഗി നുകർന്നുള്ള യാത്രയ്ക്ക് കഴിയും ഉറപ്പ്.
മലക്കപ്പാറയിൽ നാടൻ ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഉണ്ട്.
അപ്പോ പോയാലോ! മലക്കപ്പാറയിലേയ്ക്ക്
ആലപ്പുഴ - മലക്കപ്പാറ ഉല്ലാസയാത്ര കൂടുതൽ വിവരങ്ങൾക്ക് ....
ആലപ്പുഴ ഡിപ്പോ
ഈ മെയിൽ- alp@kerala.gov.in
മൊബൈൽ -9544258564
-9895505815
-9656277211
-9400203766
-80750 34989
- 94954 42638
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972