പനാജി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും കൂടുതൽ ശക്തമാക്കിയത് കോൺഗ്രസാണ് എന്ന ആരോപണവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പാർട്ടിയുടെയും മോദിയുടെയും പ്രചാരകരാവുകയാണ് കോൺഗ്രസ് എന്നുമാണ് മമത പറയുന്നത്. ഗോവയിൽ ബിജെപിയുടെ മുൻ സഖ്യകക്ഷിയായ വിജയ് സർദേശായിയുടെ ഗോവ ഫോർവേഡ് പാർട്ടിയുമായി സഖ്യം സ്ഥിരീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു മമത.
ബിജെപിയെ നേരിടാനും ഇന്ത്യയുടെ ഫെഡറൽ ഘടന ശക്തിപ്പെടുത്താനും പ്രാദേശിക പാർട്ടികൾ പ്രാധാന പങ്കാണ് വഹിക്കുന്നതെന്നും മമത വ്യക്തമാക്കുന്നു. പ്രതിപക്ഷം ഒന്നിക്കുന്നതിന്റെ ആവശ്യകത തിരിച്ചറിയുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്നും മമത ആരോപിച്ചു.
മോദിജി കൂടുതൽ ശക്തനാകുന്നുവെങ്കിൽ അതിന് പ്രധാന കാരണം കോൺഗ്രസാണ്. കാരണം ബിജെപി യുടെ ടെലിവിഷൻ റേറ്റിംഗ് പോയിന്റുകൾ കോൺഗ്രസാണ് എന്നും കോൺഗ്രസിന് ഒരു തീരുമാനം എടുക്കാൻ കഴിയുന്നില്ലെങ്കിൽ രാജ്യം കഷ്ടപ്പെടും എന്നും ബംഗാൾ മുഖ്യമന്ത്രി ആരോപിക്കുന്നു. ജനങ്ങൾക്ക് എന്തിന് കഷ്ടപ്പെടണം അവർക്ക് മതിയായ അവസരം ഇനിയുമുണ്ട് എന്നും തൃണമൂൽ മേധാവി പറയുന്നു.
തൃണമൂലുമായി സഖ്യമുണ്ടാക്കാനുള്ള അവസരം കോൺഗ്രസ് നിരസിച്ചതിനെപറ്റി പറയുകയാണ് മമത. അന്ന് ബിജെപി യും തൃണമൂലും നിലനിൽക്കില്ല എന്നും പകരം മഹാസഖ്യമായ കോൺഗ്രസ് മാത്രമേ നിലനിൽക്കൂ എന്നും കോൺഗ്രസ് ബംഗാൾ സംസ്ഥാന അദ്ധ്യക്ഷൻ രഞ്ജൻ ചൗധരി പറഞ്ഞിരുന്നു. അതാണ് അവരെ തെരഞ്ഞെടുപ്പിൽ ദയനീയമായ തോൽവിയിലേക്ക് നയിച്ചതെന്നും മമത പരാമർശിക്കുന്നുണ്ട്.
ജനങ്ങളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ തൃണമൂലിന് കഴിയും എന്നും, ബാക്കിയെല്ലാം ജനങ്ങൾ തീരുമാനിക്കട്ടെ എന്നും മമത കൂട്ടിച്ചേർത്തു.
ബിജെപി യ്ക്ക് എതിരായി മത്സരിക്കുന്നതിനു പകരം കോൺഗ്രസ് ബംഗാളിൽ തനിക്കെതിരെ മത്സരിച്ചത് . പ്രാദേശിക പാർട്ടികൾക്ക് കൂടുതൽ സീറ്റുകൾ നൽകി അവരെ ശക്തമാക്കണം എന്നും ഫെഡറൽ സംഘടനകൾ ശക്തമായാൽ മാത്രമേ സംസ്ഥാനങ്ങൾ ശക്തമാകുകയുള്ളു എങ്കിൽ കേന്ദ്രവും ശക്തമാകും എന്നും മമത പറയുന്നു.
ബിജെപിക്കെതിരെ പോരാടുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ ഗോവ ഫോർവേഡ് പാർട്ടിയുടെ ചീഫ് ആയ വിജയ് സർദേശായിയും ഒപ്പമുണ്ടെന്നും, ഇതുപോലൊരു ചെറിയ പാർട്ടി തൃണമൂലുമായി ലയിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും ബാനർജി കൂട്ടിച്ചേർത്തു. ബിജെപിയുടെ അഴിമതി നിറഞ്ഞതും വർഗീയവുമായ ഭരണം അവസാനിപ്പിക്കാൻ പ്രതിപക്ഷ ഐക്യം നിർണായകമാണെന്നും 2022-നെ കുറിച്ച് നമുക്ക് ഗൗരവമായി എടുക്കണമെന്നും തൃണമൂലുമായി ഐക്യം പ്രഖ്യാപിച്ച ശേഷം സർദേശായി പറഞ്ഞു.