diamond-ring-

ലണ്ടൻ : വർഷങ്ങൾക്ക് മുൻപ് സ്വന്തമാക്കിയ മോതിരത്തിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് യുകെയിലെ ഒരു സ്‌ത്രി. 34 കാരറ്റ് വജ്രമാണ് താൻ മുൻപ് സ്വന്തമാക്കിയ മോതിരം എന്ന് അറിഞ്ഞപ്പോൾ അവർക്ക് ആദ്യം വിശ്വസിക്കാൻ പോലുമായില്ല.ഈ മോതിരത്തിന്റെ മതിപ്പ് വില ഇരുപത് കോടിയോളമാണെന്ന് പിന്നീട് കണ്ടെത്തി.

വീട് വൃത്തിയാക്കുന്നതിനിടയിലാണ് വർഷങ്ങൾക്ക് മുൻപ് സ്വന്തമാക്കിയ മോതിരം ശ്രദ്ധയിൽപെടുന്നത്. അപ്പോഴും അതിന് വലിയ പ്രധാന്യം കൊടുക്കാൻ ആ സ്‌ത്രി തയ്യാറായില്ല. എന്നാൽ ആ മോതിരത്തിന്റെ തിളക്കം കണ്ട് സംശയം തോന്നിയ അയൽവാസി അതിന്റെ മൂല്യം നിർണയിക്കാൻ ആവശ്യപെടുകയായിരുന്നു. അതിനെ തുടർന്ന് മൂല്യ നിർണയത്തിനായി മാർക് ലെയ്ൻ എന്ന വ്യക്തിയെ സമീപിച്ചു.

വില കുറഞ്ഞ വിവാഹ ആഭരണങ്ങൾക്കൊപ്പമാണ് ഈ മോതിരം അവർ എന്റെ കൈയിൽ ഏൽപ്പിക്കുന്നത്. മൂല്യ നിർണയത്തിന്റെ ഭാഗമായി മോതിരം കുറച്ച് ദിവസം എന്റെ കൈവശമുണ്ടായിരുന്നു. പൗണ്ട് കോയിനെക്കാൾ വലിപ്പം ഉണ്ടായിരുന്ന മോതിരം ക്യൂബിക്ക് സിർക്കോണിയ സിന്തറ്റിക് എന്ന വജ്രം എന്നാണ് ഞാൻ കരുതിയത്.എന്നാൽ പിന്നീടാണ് മനസിലായത് ഇതൊരു 34 കാരറ്റ് വജ്രമാണെന്ന്, മാർക് ലെയ്ൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.മോതിരത്തിന്റെ മൂല്യം ഉറപ്പ് വരുത്താൻ ബെൽജിയത്തിലെ വിദഗ്‌ദ്ധരുടെ സഹായം തേടിയതായും അദ്ദേഹം അറിയിച്ചു.

ഈ മോതിരം എവിടെ നിന്ന് വാങ്ങിയതെന്നോ എപ്പോൾ വാങ്ങിയെന്നോ അവർക്ക് ഓർമ്മയില്ല. ഇപ്പോൾ ലേലം ചെയ്യുന്നതിനായി മോതിരം ലണ്ടനിലെ ഹട്ടൻ ഗാർഡനിൽ സൂക്ഷിച്ചിട്ടുണ്ട്.