v

ഷിം​ല:​ മുൻ ഹിമാചൽ പ്രദേശ് മന്ത്രിയും കോൺഗ്രസ് നേതാവുമായ ഗുർമുഖ് സിംഗ് ബാലി (67)​ അന്തരിച്ചു. വെള്ളിയാഴ്ച രാത്രിയോടെ ഡ​ൽ​ഹി എ​യിം​സി​ലായിരുന്നു അ​ന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങൾ ബാധിച്ച് ചികിത്സയിലായിരുന്നു. മൃതദേഹം ഹിമാചലിലേക്ക് കൊണ്ടുവരുമെന്നും ജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാൻ അവസരം ഉണ്ടാകുമെന്നും മകൻ ബഘുറാം ബാലി അറിയിച്ചു. മൃതദേഹം ഇന്ന് രാത്രി ചാമുണ്ഡ ധാമിൽ സംസ്കരിക്കും. 1998, 2003, 2007, 2012 വർ​ഷ​ങ്ങ​ളി​ൽ ന​ഗ്രോ​ട്ട ബ​ഗ്വാ​നി​ൽ നി​ന്ന് എം.​എ​ൽ.എ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ദ്ദേ​ഹം ഭ​ക്ഷ്യ വി​ത​ര​ണ, ഗ​താ​ഗ​ത, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു.1990 മു​തൽ 1997 വ​രെ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് വി​ചാർ മ​ഞ്ചിന്റെ കൺ​വീ​ന​റാ​യി​രു​ന്നു.1995 മു​ത​ൽ 1998 വ​രെ കോ​ൺ​ഗ്ര​സ് സേ​വാ​ദ​ൾ പ്ര​സി​ഡ​ന്റായും 1993 മു​ത​ൽ 1998 വ​രെ ഹി​മാ​ച​ൽ പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ജോ​യി​ന്റ് സെ​ക്ര​ട്ട​റി​യാ​യും പ്ര​വർ​ത്തി​ച്ചു.