yusuf-hussain

മുംബയ്: പ്രശസ്ത ഹിന്ദി ചലച്ചിത്ര താരം യൂസുഫ് ഹുസൈൻ (73)​ കൊവിഡ് ബാധിച്ച് മരിച്ചു. മുംബയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാത്രിയാണ്​ മരിച്ചത്​. ദിൽ ചാഹ്​താ ഹേ, രാസ്​, ഹസാറോം ക്വാഹിഷേൻ ഏസി, കാക്കി, വിവാഹ്​, ഷാഹിദ്​, ഒ.എം.ജി, കൃഷ്​ 3, വിശ്വരൂപം 2, റായീസ്​, ദബംഗ്​ 3 എന്നിവയാണ്​ സുപ്രധാന ചിത്രങ്ങൾ. അഭിഷേക്​ ബച്ചൻ, മനോജ്​ ബാജ്​പേയി, പൂജ ഭട്ട്​ എന്നിവരടക്കം സിനിമാമേഖലയിലെ നിരവധി പ്രമുഖർ അനുശോചിച്ചു.