kk

ഷൂസ് അല്ലെങ്കിൽ ചെരുപ്പിൽ നിന്നും ഈർപ്പം തങ്ങി ഫംഗസ് ബാധ വരാൻ സാദ്ധ്യത കൂടുതലാണ്. അണുബാധയ്ക്ക് ശേഷം, നഖങ്ങൾ പൊട്ടുന്നതോ, നഖത്തിന് ചുറ്രും ഇരുണ്ട നിറം മാറുകയോ ചെയ്യാം. നല്ല അളവിൽ തൈര് പ്രശ്നം ബാധിച്ച ഭാഗത്ത് പുരട്ടി ഉണങ്ങിയതിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുന്നത് ഫംഗസിനെ തടയാൻ സഹായിക്കുന്നു. കർപ്പൂരം, മെന്തോൾ, യൂക്കാലിപ്റ്റസ് ഓയിൽ എന്നിവ ചേർന്ന ചർമ്മത്തിൽ പുരട്ടാവുന്ന തൈലം കാൽവിരൽ നഖങ്ങളിൽ ഉണ്ടാവുന്ന ഫംഗസിനെ ഭേതമാക്കാൻ സഹായിക്കുന്നു. ഒരു കോട്ടൺ തുണിയുടെ സഹായത്തോടെ, ചെറിയ അളവിൽ ഇത് അണുബാധ ബാധിച്ച് സ്ഥലത്ത് പുരട്ടുക.

ഓറഞ്ച് ഓയിൽ തുല്യ അളവിൽ എടുത്ത് ടീ ട്രീ ഓയിൽ പോലുള്ള ഏതെങ്കിലും കാരിയർ എണ്ണയുമായി ചേർത്ത് ഫംഗസ് ബാധിച്ച കാൽവിരലുകൾക്കിടയിലും നഖങ്ങളുടെ അടിയിലും പുരട്ടുക. 30 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.