cricket

ശ്രീലങ്കയെ നാലുവിക്കറ്റിന് കീഴടക്കി ദക്ഷിണാഫ്രിക്ക

ഹസരംഗയുടെ ഹാട്രിക്കിനും ലങ്കയെ രക്ഷിക്കാനായില്ല

ഷാർജ : ആവേശം ചോരാതിരുന്ന പോരാട്ടത്തിൽ ശ്രീലങ്കയെ നാലുവിക്കറ്റിന് തോൽപ്പിച്ച ദക്ഷിണാഫ്രിക്ക ഐ.സി.സി ട്വന്റി-20 ലോകകപ്പിൽ സെമി ഫൈനൽ മോഹം സജീവമാക്കി.ഇന്നലെ സൂപ്പർ 12 ഒന്നാം ഗ്രൂപ്പിൽ നടന്ന മത്സരത്തിൽ ഒരു പന്ത് ശേഷിക്കവേയായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത 20ഓവറിൽ 142 റൺസിന് ആൾഔട്ടായപ്പോൾ ദക്ഷിണാഫ്രിക്ക 19.5 ഓവറിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു. ലങ്കൻ സ്പിന്നർ വാനിന്ദു ഹസരംഗ ഡിസിൽവ രണ്ട് വ്യത്യസ്ത ഓവറുകളിലായി ഹാട്രിക്ക് നേടിയെങ്കിലും ദക്ഷിണാഫ്രിക്കൻ ചേസിന് തടസമിടാൻ കഴിഞ്ഞില്ല.