പനാജി : വത്തിക്കാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയും തമ്മിൽ നടത്തിയ കൂടിക്കാഴ്ട ചരിത്ര നിമിഷമെന്ന് വിശേഷിപ്പിച്ച് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. ചരിത്രപുസ്തകത്തിലെ സുപ്രധാന ഏടും സമാധാനത്തിലേക്കുള്ള വലിയ മുന്നേറ്റവുമാണ് ഈ കൂടിക്കാഴ്ച, ഇരു നേതാക്കളും മനുഷ്യരുടെ കഷ്ടപ്പാടുകളും ദാരിദ്ര്യവും ഇല്ലാതാക്കുന്നതിനെക്കുറിച്ചുള്ള കാര്യങ്ങളിലാണ് ശ്രദ്ധ ഊന്നിയത്.. അന്താരാഷ്ട്ര തലത്തിൽ തന്നെ ഉഭയകക്ഷി, ബഹുമുഖ സഹകരണം ആവശ്യമുള്ള കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും അവർ ചർച്ച ചെയ്ടതു. . 2021 ജനുവരി 19-ന് പ്രധാനമന്ത്രിയുമായി ഇന്ത്യയിലെ മൂന്ന് കർദിനാൾമാരുടെ ആദ്യ കൂടിക്കാഴ്ച്ച സംഘടിപ്പിക്കുന്നതിനും ആ സമയത്ത് ഉന്നയിച്ച ആവശ്യം നടപ്പാക്കുന്നതിൽ മുൻകൈയെടുത്തതിലുള്ള സന്തോഷവും ശ്രീധരൻ പിള്ള പങ്കുവച്ചു.
പ്രധാനമന്ത്രി മോദിയുടെയും ഫ്രാൻസിസ് മാർപാപ്പയുടെയും കൂടിക്കാഴ്‌ചയോടെ ഇന്ത്യ വികസനത്തിന്റെ പാതയിൽ മുന്നേറും, 'സർവധർമ്മ സമഭാവ'ത്തിലും 'വസുധൈവ കുടുംബ'ത്തിലും വിശ്വസിക്കുന്ന ഇന്ത്യയുടെ പ്രതിബദ്ധത ഒന്നുകൂടി ഊട്ടിയുറപ്പിച്ചതായും ഗവർണർ പ്രസ്താവിച്ചു.