kk

ന്യൂഡൽഹി : ജമ്മു കാശ്മീരിലെ രജൗരിയിൽ നൗഷര സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് സമീപമുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അതിര്‍ത്തിയില്‍ പരിശോധന നടത്തുന്നതിനിടെയാണ് കുഴിബോംബ് പൊട്ടിത്തെറിച്ചത്. പട്രോളിംഗിനിറങ്ങിയ സംഘമാണ്​ അപകടത്തിൽപ്പെട്ടത്​.പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി.

അതിർത്തിയിൽ ഭീകരാക്രമണങ്ങളുടേയും ഇതര സംസ്ഥാന തൊഴിലാളികളുടെ നേർക്കുള്ള ആക്രമണങ്ങളുടേയും പശ്ചാത്തലത്തിൽ സുരക്ഷയും പരിശോധനയും കർശനമാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് വീണ്ടും സ്ഫോടനം ഉണ്ടായത്.