ലാറ്റിനമേരിക്കൻ, കരീബിയൻ രാജ്യങ്ങൾക്കായുള്ള ലാറ്റിൻ എൻ.സി.എ.പി അടുത്തിടെ മാരുതി ബലേനോയുടെ സുരക്ഷാ സംബന്ധമായ പരിശോധനകൾ നടത്തിയിരുന്നു. ഗ്ലോബൽ എൻ.സി.എ.പിയുടെ പ്രസ്താവന പ്രകാരം, ഈ കാർ ഫ്രണ്ട് ക്രാഷ്, സൈഡ് ക്രാഷ്, കാറിലെ യാത്രക്കാർക്കായുളള വിപ്ലാഷ്, കാൽനടയാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട പരിശോധനകൾ എന്നിവയ്ക്ക് വിധേയമായി.
ടെസ്റ്റുകളിൽ, മുതിർന്നവർക്കുള്ള ഒക്യുപന്റ് ബോക്‌സിൽ 20.03 ശതമാനവും കുട്ടികൾക്കുള്ള യാത്രക്കാരുടെ ബോക്‌സിൽ 17.06 ശതമാനവും സുരക്ഷാ സഹായങ്ങളിൽ 6.98 ശതമാനവും കാർ കൈവരിച്ചു. കാൽനട സംരക്ഷണ വിഭാഗത്തിലാകട്ടെ 64.06 ശതമാനം സ്കോറാണ് ലഭിച്ചത്. എന്നു വച്ചാൽ മുതിർന്നവരെയും കുട്ടികളെയും സംരക്ഷിക്കുന്നതിൽ ഈ വാഹനം പരാജയപ്പെട്ടു എന്നർത്ഥം.
വാഹനം വശത്ത് നിന്ന് കൂട്ടിയിടിച്ചാൽ, അതിന്റെ സുരക്ഷാ റേറ്റിംഗ് വളരെ മോശമാണ്. മറുവശത്ത്, വിപ്ലാഷ് ടെസ്റ്റ് കാണിക്കുന്നത് കാറിൽ യാത്ര ചെയ്യുന്നവരുടെ കഴുത്തിന് മതിയായ സംരക്ഷണം നൽകുന്നില്ല എന്നാണ്.
യൂറോപ്യൻ മോഡലായ ബലേനോയിൽ ആറ് എയർബാഗുകൾ ലഭിക്കും. ലാറ്റിൻ രാജ്യങ്ങളിൽ നിന്നുള്ള മോഡലുകൾക്ക് വശങ്ങളിലും തലയുടെ ഭാഗത്തും എയർബാഗില്ല. എന്നാൽ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്ന കമ്പനിയുടെ മോഡലിൽ അധിക സുരക്ഷ നൽകിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം കമ്പനിയുടെ സ്വിഫ്റ്റിന് ശേഷം, ഇപ്പോൾ ബലേനോയ്ക്കും ക്രാഷ് ടെസ്റ്റിൽ സീറോ റേറ്റിംഗ് ലഭിച്ചു.
അതേസമയം, ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ കാറുകളുടെ സുരക്ഷയുടെ കാര്യത്തിൽ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. കമ്പനിയുടെ ആൾട്ടോർസിന് സുരക്ഷയുടെ കാര്യത്തിൽ ഗ്ലോബൽ എൻ.സി.എ.പിയിൽ നിന്ന് 5-സ്റ്റാർ റേറ്റിംഗ് ലഭിച്ചിരുന്നു. അടുത്തിടെ പുറത്തിറക്കിയ ടാറ്റ പഞ്ചും 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയിരുന്നു.