kk

ന്യൂഡൽഹി : ആഗോള കത്തോലിക്കാ സഭയയുടെ പരമാദ്ധ്യക്ഷൻ ഫ്രാൻസിസ് മാർപ്പ ഇന്ത്യയിലെത്തുമെന്ന കാര്യം സ്ഥിരീകരിച്ച് വിദേശ കാര്യ മന്ത്രാലയം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം ഫ്രാൻസിസ് മാർപ്പാപ്പ സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അധികം വൈകാതെ പോപ്പ് ഇന്ത്യയിലെത്തും. മാർപ്പാപ്പയുടെ ഇന്ത്യാ സന്ദർശനം ഉടനുണ്ടായേക്കുമെന്നും വലിയ സമ്മാനമാണ് ഇന്ത്യ നൽകിയിരിക്കുന്നതെന്ന് മാർപാപ്പ പ്രതികരിച്ചതായി വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ സിംഗ്ല വാർത്താ സമ്മേളത്തിൽ അറിയിച്ചു.

രണ്ട് പതിറ്റാണ്ടിന് ശേഷമാണ് മാര്‍പ്പാപ്പ ഇന്ത്യാ സന്ദർശനത്തിന് എത്തുന്നത്. . ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയാണ് സന്ദർശനത്തിന് വഴിയൊരുക്കിയത്.