തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 111 രൂപ 55 പൈസയും, ഡീസലിന് 105 രൂപ 25 പൈസയുമാണ് ഞായറാഴ്ചത്തെ വില.
കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 109 രൂപ 30 പൈസയും, ഡീസലിന് 103 രൂപ 17 പൈസയുമാണ് ഇന്നത്തെ നിരക്ക്. കോഴിക്കോട് പെട്രോളിന് 109 രൂപ 44 പൈസയും ഡീസലിന് 103 രൂപ 31 പൈസയുമായി. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് എട്ട് രൂപ 95 പൈസയും, പെട്രോളിന് ഏഴ് രൂപ 92 പൈസയുമാണ് വർദ്ധിപ്പിച്ചത്.
ചില സംസ്ഥാനങ്ങളിൽ പെട്രോൾ വില 121 പിന്നിട്ടു. ആഗോള എണ്ണവിലയും കുത്തനെ ഉയരുകയാണ്.ബ്രെന്റ് ക്രൂഡ് ബാരലിന് 83.72 ഡോളറിലെത്തി.ഏഴ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.