sandeep-varrier-modi

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പ്രശംസിച്ച് ബി ജെ പി നേതാവ് സന്ദീപ് വാര്യർ. മോദി മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ച് ലോകം കീഴടക്കുകയാണെന്ന് അദ്ദേഹം പറയുന്നു. ലോകരാഷ്ട്രങ്ങളിലെ നേതാക്കളുമായി മോദി കുശലാന്വേഷണം നടത്തുന്ന ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചുകൊണ്ടായിരുന്നു സന്ദീപ് വാര്യരുടെ പ്രശംസ.


'മോദിയുടെ നയതന്ത്രം ഔട്ട് ഒഫ് ദ ബോക്‌സ് ചിന്തകളാണ്. മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ മോദി സഞ്ചരിക്കുന്നു , ലോകം കീഴടക്കുന്നു. ആ സത്യം ഈ ചിത്രം പറയുന്നുണ്ട്'- എന്നാണ് സന്ദീപ് വാര്യർ മോദിയും ബൈഡനുമൊന്നിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പടെയുള്ള നേതാക്കൾക്കൊപ്പമുള്ള മോദിയുടെ ചിത്രം കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സന്ദീപ് വാര്യർ രംഗത്തെത്തിയത്.

On the sidelines of the @g20org Rome Summit, PM @narendramodi interacts with various leaders. pic.twitter.com/7L3vbpRzUs

— PMO India (@PMOIndia) October 30, 2021