ബംഗളുരു: കഴിഞ്ഞ ദിവസം അന്തരിച്ച കന്നട ചലച്ചിത്രതാരം പുനീത് രാജ്കുമാറിന്റെ സംസ്കാരം പൂർത്തിയായി. കണ്ഠീരവ സ്റ്റുഡിയോയിൽ പിതാവ് രാജ്കുമാർ അന്ത്യവിശ്രമം കൊള്ളുന്നതിന്റെ അരികിൽ തന്നെയാണ് പുനീതിനും കുഴിമാടം ഒരുക്കിയത്. അമേരിക്കയിലുള്ള മകൾ ഇന്നലെ രാത്രിയോടെ ബംഗളുരുവിൽ എത്തിയിരുന്നു. തുടർന്ന് വെളുപ്പിന് നാലു മണിക്ക് കണ്ഠീരവ സ്റ്റേഡിയത്തിലെ പൊതുദർശനം അവസാനിപ്പിച്ച ശേഷം വിലാപയാത്രയായി മൃതദേഹം കണ്ഠീരവ സ്റ്റുഡിയോയിലേക്ക് കൊണ്ടു പോയി. രാവിലെ 7.30ഓടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി.
സർക്കാരിന്റെ അഭ്യർത്ഥന കണക്കിലെടുത്താണ് സംസ്കാരചടങ്ങുകൾ അതിരാവിലെ നടത്താൻ തീരുമാനിച്ചത്. ആരാധകർ കൂട്ടത്തോടെ എത്തുന്നത് ക്രമസമാധാനപ്രശ്നത്തിന് കാരണമാകുമോ എന്ന് അധികൃതർക്ക് ഭയമുണ്ടായിരുന്നു. അടുത്ത കുടുംബാംഗങ്ങൾക്ക് പുറമെ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രമുഖ താരങ്ങളായ യഷ്, രവിചന്ദ്രൻ, ദുനിയാ വിജയ് എന്നിവർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.
ആൾക്കൂട്ടം ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നു അതിരാവിലെ തന്നെ സംസ്കാരചടങ്ങ് നടത്തിയതെങ്കിലും വീഡിയോകളിൽ വൻ ജനക്കൂട്ടം കാണുന്നുണ്ടായിരുന്നു. കണ്ഠീരവ സ്റ്റുഡിയോയുടെ സമീപത്തുള്ള വീടുകളിലെ ടെറസുകളിലും മരച്ചില്ലകളിലുമെല്ലാമായി നിരവധി ആരാധകർ തങ്ങളുടെ പ്രിയതാരത്തെ അവസാനമായി ഒരു നോക്ക് കാണുന്നതിന് വേണ്ടി നിൽക്കുന്നുണ്ടായിരുന്നു.
💔💔😞Puneet Rajkumar's last rites took place at Kanteerva studio today at 7 am Puneet sir I will miss you a lotttt.😞💔💔
— Anand (@ak_anand_) October 31, 2021
. I really miss you legend💔😞#PunithRajkumar pic.twitter.com/kl193nHoty