aries-plus

തിരുവനന്തപുരം: ഏരിസ് പ്ലക്സ് തിയറ്റർ അടച്ചുപൂട്ടുന്നുയെന്ന് തിയറ്റർ ഉടമ സോഹൻ റോയ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നടപടിയെത്തുടർന്നാണ് അടച്ചുപ്പൂട്ടൽ. ഇനി മുതൽ ഏരിസ് പ്ലക്‌സിന് മലയാള സിനിമകൾ പ്രദർശിപ്പിക്കാൻ കഴിയില്ലെന്നും ഇംഗ്ലീഷ് സിനിമകൾ മാത്രം പ്രദർശിപ്പിച്ചാൽ മതിയെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു.

ഇത്രയും വലിയ തിയറ്റർ മുന്നോട്ട് കൊണ്ട് പോകുവാൻ ഇംഗ്ലീഷ് സിനിമകൾ കൊണ്ട് മാത്രം കഴിയില്ലെന്ന് ഉടമ വ്യക്തമാക്കി. നിലവിൽ തന്നെ വലിയ നഷ്ടത്തിലാണ് തിയറ്റർ മുന്നോട്ട് പോകുന്നത്. ഈ സാഹചര്യത്തിൽ ഇംഗ്ലീഷ് സിനിമകൾ മാത്രം പ്രദർശിപ്പിച്ചാൽ കൂടുതൽ നഷ്ടത്തിലേക്ക് പോകും. ആയതിനാലാണ് തിയറ്റർ അടച്ചുപൂട്ടുന്നതെന്ന് ഉടമ പറയുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഒരു അറിയിപ്പും നൽകാതെയാണ് ഇത്തരം നടപടിയെടുത്തതെന്നും അസോസിയേഷൻ താലിബാനിസം നടപ്പാക്കുന്നുവെന്നും തിയറ്റർ ഉടമ സോഹൻ റോയ് പ്രതികരിച്ചു.