super-bikes

കാൻസർ ബാധിതനായ തന്റെ മകന് സൂപ്പർ ബൈക്കുകളോടുള്ള പ്രിയം മാതാപിതാക്കൾ ആദ്യം തന്നെ തിരിച്ചറിഞ്ഞു. സൂപ്പർ ബൈക്കുകളുടെ ശബ്ദം കേൾക്കുന്നതും കാണുന്നതുമൊക്കെയാണ് അവന് ഏറ്റവും ഇഷ്ടമെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് മകനെ ഒന്ന് സന്തോഷിപ്പിക്കാനായി മാതാപിതാക്കൾ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവെച്ചത്.

തന്റെ മകന് സൂപ്പർ ബൈക്കുകളോട് വലിയ താൽപര്യമാണ്. സൂപ്പർ ബൈക്കുകളുള്ള ആളുകൾ ദയവായി എന്റെ വീടിന്റെ മുന്നിലൂടെ ഒന്ന് കടന്ന് പോകണം. അത് തന്റെ മകനെ ഏറെ സന്തോഷിപ്പിക്കുമെന്നും അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇതിനൊപ്പം തന്നെ തന്റെ കുട്ടിയുടെ രോഗ വിവരങ്ങളും അവർ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റ് ഇടുമ്പോഴും വിരലിൽ എണ്ണാവുന്ന ബൈക്കുകൾ മാത്രമാണ് അവ‌ർ പ്രതീക്ഷിച്ചത്. എന്നാൽ അവരെ ആകെ ഞെട്ടിച്ചുകൊണ്ട് 15000 ലേറെ ബൈക്കുകളാണ് വീടിന്റെ മുന്നിലൂടെ കടന്ന് പോയത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. ബൈക്കുകൾ കണ്ടുകൊണ്ട് ചിരിക്കുന്ന കുട്ടിയേയും വീഡിയോയിൽ കാണാം.

മാസങ്ങൾക്ക് മുൻപ് പോസ്റ്റ് ചെയ്‌ത വീഡിയോ ഇപ്പോൾ മനോഹരമായ അടികുറിപ്പോടുകൂടിയാണ് ആളുകൾ വീണ്ടും പോസ്റ്റ് ചെയ്‌തത്.