thanku

പ്രശസ്ത കോമഡി താരം തങ്കച്ചൻ വിവാഹിതനാവുന്നു. ലക്ഷ്മി നക്ഷത്രയുടെ യൂട്യൂബ് ചാനലിലൂടെയായിരുന്നു താരം പ്രതികരിച്ചത്. എപ്പോഴാണ് കല്യാണമെന്ന ലക്ഷ്മിയുടെ ചോദ്യത്തിന് അതൊക്കെ ഉണ്ടെന്നാണ് താരം പറഞ്ഞത്. ചില സര്‍പ്രൈസുകളൊക്കെ തങ്കു പ്ലാന്‍ ചെയ്തിട്ടുണ്ടെന്നും ആളാരാണെന്ന് എനിക്ക് അറിയാമെന്നും ഞാനത് പറയില്ലെന്നും ലക്ഷ്മി നക്ഷത്ര പ്രതികരിച്ചു.

ഒരു ലവ് കം അറേഞ്ച്ഡ് മ്യാരേജ് ആയിരിക്കും തങ്കുവിന്റേതെന്ന് ലക്ഷ്മി പറഞ്ഞു. അത് തങ്കച്ചന്‍ സമ്മതിക്കുകയും ചെയ്തു. കല്യാണം ഉടനെ കാണുമെന്നും, ആ സമയത്ത് ലക്ഷ്മിയുടെ യൂട്യൂബ് ചാനലിലൂടെ തന്നെ ലൈവ് ആയി നിങ്ങളിലേക്ക് എത്തിക്കുമെന്നും തങ്കച്ചൻ വ്യക്തമാക്കി.

യൂട്യൂബ് വീഡിയോയുടെ പൂർണ രൂപം