pranav-mohanlal

മലയാളികളുടെ മനസ് മുഴുവൻ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് ദർശനാ എന്ന് തുടങ്ങുന്ന ഗാനമാണ്. സമൂഹമാദ്ധ്യമങ്ങൾ അടക്കി ഭരിക്കുന്ന ഈ പാട്ട് ഇറങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ വമ്പൻ ഹിറ്റാവുകയായിരുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലേതാണ് ഈ പാട്ട്. പ്രണവ് മോഹൻ ലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ഹിഷാം അബ്ദുൾ വഹാബാണ്. പാട്ട് കേട്ട പ്രണവിന്റെ പ്രതികരണം പങ്കുവച്ചിരിക്കുകയാണ് ഹിഷാം അബ്ദുൾ വഹാബ്.

പാട്ട് ഹിറ്റായതിന് ശേഷം നിരവധി പേർ അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു.പാട്ട് ഗംഭീരമാണെന്ന് ലാലേട്ടൻ വിനീതിനെ വിളിച്ചറിയിച്ചു. പാട്ട് ഹിറ്റായതിനുശേഷം താൻ പ്രണവിനോട് അഭിനന്ദനം അറിയിച്ചപ്പോൾ തിരിച്ചും അഭിനന്ദിച്ചു. അത്രമാത്രമേ പറഞ്ഞുള്ളൂ. ഹിഷാം പങ്കുവയ്ക്കുന്നു. പ്രണവ് വളരെ നിശബ്ദനായ സ്വഭാവക്കാരനാണെന്നും പ്രണവിന് ചുറ്റുമുള്ളവരാണ് ഈ സന്തോഷം കൂടുതലായും ആഘോഷിക്കുന്നതെന്നും ഹിഷാം കൂട്ടിച്ചേർത്തു. കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഹിഷാം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.