ദിലീപ് -റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'വോയിസ് ഓഫ് സത്യനാഥന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടിയാണ് പോസ്റ്റർ പുറത്തുവിട്ടത്. മമ്മൂട്ടിയെ കൂടാതെ ദിലീപ് ഉൾപ്പടെയുള്ള നൂറോളം താരങ്ങളും പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്.
ദിലീപും ജോജു ജോർജുമാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലുള്ളത്. അലൻസിയർ ലോപ്പസ്, സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. നടി അനുശ്രീ അതിഥി താരമായി എത്തുന്നു.
ബാദുഷ സിനിമാസിന്റേയും ഗ്രാൻഡ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ എൻ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ പി എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്. റാഫി തന്നെയാണ് കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.