daughters

ജയ്പുര്‍: അന്യ സ്ത്രീയുമായുള്ള ബന്ധത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ അച്ഛനെ നടുറോഡിലിട്ട് മര്‍ദിച്ചു. കാറില്‍ സഞ്ചരിക്കുകയായിരുന്ന അച്ഛനെ റോഡില്‍ തടഞ്ഞുനിര്‍ത്തിയാണ് രണ്ട് പെണ്‍കുട്ടികളും മര്‍ദിച്ചത്. അച്ഛനൊപ്പമുണ്ടായിരുന്ന സ്ത്രീയെയും ഇവര്‍ മര്‍ദിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

രാജസ്ഥാനിലെ ഭില്‍വാര ഹനുമാന്‍ നഗറിലായിരുന്നു സംഭവം. രണ്ട് പെണ്‍മക്കളുള്ളപ്പോള്‍ മറ്റൊരു സ്ത്രീയുമായി പ്രണയിച്ചുനടക്കുന്നതില്‍ നാണമില്ലേ എന്ന് ചോദിച്ചായിരുന്നു മര്‍ദനം. അച്ഛന് മറ്റൊരു സ്ത്രീയുമായുള്ള പ്രണയം കാരണം തങ്ങളുടെ കുടുംബത്തിന്റെ സമാധാനം തകര്‍ന്നിരിക്കുകയാണെന്നും അമ്മ ഏറെ പ്രയാസപ്പെട്ടിരിക്കുകയാണെന്നും കുട്ടികള്‍ പറഞ്ഞു. ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.

സംഭവത്തിന്റെ പൂർണ വീഡിയോ