ക്രമമല്ലാത്ത ആർത്തവം സ്ത്രീകളെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. പ്രധാനമായും ഹോർമോൺ പ്രശ്നങ്ങളാണ് കാരണം. അമിതവണ്ണം, പി.സി.ഒ.ഡി, സ്‌ട്രെസ്, ജീവിത ശൈലികൾ തുടങ്ങിയ കാരണങ്ങളുമുണ്ട്.
അനാരോഗ്യകരമായ ഭക്ഷണങ്ങളും ആർത്തവ ക്രമക്കേടുകൾക്ക് കാരണമാണ്. ഹോർമോണുകളെ സന്തുലിതമാക്കാൻ ആപ്പിൾ സിഡെർ വിനെഗറിന് കഴിയും. ഇത് അധിക ഭാരം കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ പി.സി.ഒ.എസിന്റെ ലക്ഷണങ്ങളും കുറയ്ക്കുന്നു. തേനും ആപ്പിൾ സിഡെർ വിനെഗറും ചേർത്ത് കഴിക്കുന്നതാണ് നല്ലത്.
പപ്പായയിലെ കരോട്ടിൻ ആർത്തവത്തെ സാധാരണ നിലയിലാക്കുന്നു. ആർത്തവ സമയത്ത് ഇത് ശരീരത്തിലെ ഈസ്ട്രജന്റെ അളവ് ശരിയായി ഉത്തേജിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു അതിനാൽ പപ്പായ ആർത്തവ സമയത്ത് കഴിക്കാം.
ബ്രോമെലൈൻ എൻസൈമുകൾ നിറഞ്ഞ പൈനാപ്പിൾ ഗർഭാശയത്തെ മയപ്പെടുത്തുകയും രക്തയോട്ടം മെച്ചപ്പെടുത്തുന്നു.
ക്രമരഹിതമായ ആർത്തവത്തിനും ആർത്തവ വേദനയ്ക്കും പരിഹാരമാണ് കാപ്പിയിലെ കഫീൻ. കൂടാതെ ബീറ്റ്റൂട്ട്, കറുവപ്പട്ട, മഞ്ഞൾ തുടങ്ങിയവയും ആർത്തവ ക്രമക്കേടിന് ഉത്തമം.