തിരുവനന്തപുരം: ഇന്ദിരാഗാന്ധിയുടെ സ്മരണകളെ തമസ്‌കരിക്കുന്ന മോദി സക്കാരിന്റെ നടപടികൾ അപലപനീയമാണെന്ന് രമേശ് ചെന്നിത്തല. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 37ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഡി.സി.സി ഓഡിറ്റോറിയത്തിൽ നടന്ന വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷനായി. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. ലക്ഷ്മി, അടൂർ പ്രകാശ് എം.പി എന്നിവർ സംസാരിച്ചു. 'ഇന്ദിര ഇന്ത്യയുടെ അഭിമാനം" എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ഡോ. മേരിജോർജ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ഭാരവാഹികളായ എൻ. ശക്തൻ, ജി.എസ്. ബാബു, ജി. സുബോധൻ, വി. പ്രതാപചന്ദ്രൻ, മര്യാപുരം ശ്രീകുമാർ, നെയ്യാറ്റിൻകര സനൽ, ജി.വി. ഹരി, രമണി പി. നായർ, ആനാട് ജയൻ, വീണാ എസ്. നായർ തുടങ്ങിയവർ പങ്കെടുത്തു. ഇന്നലെ രാവിലെ പാളയം രക്തസാക്ഷിമണ്ഡപത്തിന് മുന്നിൽ വച്ച് പാലോട് രവി, ഒളിമ്പ്യൻ പദ്മിനിക്ക് കൈമാറിയ ഇന്ദിരാജ്യോതിയുമായി സേവാദൾ വനിതാ വോളന്റിയർമാരും മഹിളാ കോൺഗ്രസ് പ്രവർത്തകരും ഡി.സി.സി ഓഫീസിലേക്ക് കാൽനടയായി എത്തിയതിന് ശേഷമാണ് വനിതാ സംഗമം ആരംഭിച്ചത്.