cricket

ദുബായ്: ട്വിന്റി20 ലോകകപ്പിൽ ഇന്ന് ഇന്ത്യയ്‌ക്കും ന്യൂസിലാന്റിനും നിർണായകം. ടോസ് നേടിയ ന്യൂസിലാന്റ് ഫീൽഡിംഗ് തിരഞ്ഞെടുത്തു. സൂര്യകുമാർ യാദവ്, ഭുവനേശ്വർ കുമാർ എന്നിവർ ഇന്ന് അന്തിമ ഇലവനിൽ നിന്ന് പുറത്തായി. പകരം വിക്ക‌റ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ, ഓൾ റൗണ്ടർ ശാർദ്ദൂൽ ധാക്കൂർ എന്നിവരെ ടീമിൽ ഉൾപ്പെടുത്തി.

കിഷനും കെ.എൽ രാഹുലുമാണ് ഇന്ത്യൻ ഇന്നിംഗ്സ്‌ ഓപ്പൺ ചെയ്‌തത്. ഇന്നത്തെ ജയം ന്യൂസിലാന്റിനും ഇന്ത്യയ്‌ക്കും ഒരുപോലെ സെമി സാദ്ധ്യത നിലനിർത്താൻ ആവശ്യമാണ്. ന്യൂസിലാന്റ് ടീമിൽ കീപ്പർ സീഫർട്ടിന് പകരം കോൺവെ വിക്ക‌റ്റ് കീപ്പറാകും.ആദം മിൽനെയാണ് സീഫർട്ടിന് പകരം അന്തിമ ഇലവനിൽ ഉൾപ്പെട്ടത്.