vinayakan

മോഹൽലാൽ നായകനായ 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കെ വിവാദമായി നടൻ വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആശങ്കപ്പെടേണ്ട ഇവന്മാർ ആരുമില്ലെങ്കിലും കേരളത്തിൽ സിനിമയുണ്ടാകുമെന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വിനായകന്റെ പ്രതികരണം ആരെ ഉദ്ദേശിച്ചാണ് എന്നതുമായി ബന്ധപ്പെട്ട കമന്റുകളാണ് പോസ്റ്റിന് താഴെ ഭൂരിഭാ​ഗം പേരും രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്‍ത മരക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട ചർച്ചകൾ കുറച്ച് ദിവസമായി മലയാള സിനിമാ മേഖലയിൽ സജീവമാണ്. ഫിലിം ചേംബറിന്റെ മദ്ധ്യസ്ഥതയില്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇരു കക്ഷികളുമായി ഒരു വട്ടം കൂടി ചര്‍ച്ച നടത്തി സമവായത്തിലെത്താന്‍ ഫിലിം ചേംബര്‍ ശ്രമിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

അതേസമയം, ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലെ പുതിയ റിലീസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന ലെറ്റ്സ് ഒ.ടി.ടി ഗ്ലോബല്‍ എന്ന മാദ്ധ്യമം മരക്കാര്‍ ഒ.ടി.ടി റിലീസ് ഉറപ്പിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്‍തു. ചിത്രം ആമസോണ്‍ പ്രൈമിലൂടെയാവും റിലീസ് ചെയ്യുകയെന്നും കരാര്‍ ഒപ്പിട്ടുവെന്നും അവര്‍ ട്വീറ്റ് ചെയ്തു.

Mohanlal’s big budget action entertainer #Marakkar goes for a direct OTT release with Amazon Prime.

SIGNED.. SEALED AND CONFIRMED. pic.twitter.com/4RKi89Ns5D

— LetsOTT GLOBAL (@LetsOTT) October 31, 2021