ghygh

റോം : ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിലെത്തിയ പ്രധാനമന്ത്രിയുടെ സംഘത്തിൽ അംഗമായ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ധാരണയായതായി എസ്.ജയശങ്കർ ട്വിറ്ററിൽ കുറിച്ചു. പ്രാദേശിക തലത്തിൽ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും പരസ്പര പങ്കാളിത്തം ഉറപ്പു വരുത്താനാവുന്ന മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ച ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു.