വീടിനോളം ഉയരത്തിലുള്ള അസ്ഥികൂടം. വീടിന്റെ മുറ്റത്തും മേൽക്കൂരയിലുമായി അസ്ഥികൂടത്തിന്റെ വലിയ കൈകൾ. കണ്ടാൽ പേടി തോന്നുന്ന ഈ വീടിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഹാലോവീൻ ആഘോഷങ്ങൾക്കായാണ് ഓഹിയോ സ്വദേശിയായ അലൻ പെർകിൻസൺ വീട് ഇങ്ങനെ അണിയിച്ചൊരുക്കിയത്.
40 ദിവസവും 200 മണിക്കൂറുമെടുത്താണ് വീട് ഇങ്ങനെ മാറ്റിയെടുത്തതെന്ന് അലന്‍ പറഞ്ഞു. സെപ്റ്റംബറിലാണ് ഹാലോവീനിനുവേണ്ടി ഇതൊക്കെ തയ്യാറാക്കി തുടങ്ങിയത്. . റബ്ബറും പി.വി.സി. പൈപ്പും ചേര്‍ത്താണ് അസ്ഥികൂടം ഉണ്ടാക്കിയത്. എഴുത്തുകാരൻ റോബ് ഷെറിഡൻ ട്വിറ്ററിൽ പങ്കുവച്ച ചിത്രവും വൈറലായിരുന്നു.
അസ്ഥികൂടങ്ങൾ അവ വീടിനുമുന്നില്‍ സ്ഥാപിച്ചതോടെ നാട്ടുകാരും ഇവിടേക്ക് എത്തിത്തുടങ്ങി. വീട് കാണാന്‍ ആളുകള്‍ എത്തിത്തുടങ്ങുകയും പ്രശസ്തമാകുകയും ചെയ്തതോടെ കുട്ടികളുടെ ആശുപത്രിക്ക് വേണ്ടി പണം സ്വരൂപിക്കുന്ന ഫണ്ട് റൈസിംഗ് പരിപാടിയുടെ ഭാഗാമാകാന്‍ തീരുമാനിച്ചിരിക്കുകയാണ് അലന്‍.45 സ്റ്റേറ്റുകളില്‍ നിന്നായി 300 വീടുകള്‍ ഈ പദ്ധതിയുടെ ഭാഗമാകുന്നുണ്ടെന്ന് അലന്‍ പറഞ്ഞു.