ലക്‌നൗ: ജീവിതത്തിൽ നടക്കുന്ന ചില കാര്യങ്ങൾ സിനിമാക്കഥയെപ്പോലും വെല്ലുന്നവയാണ്. ഉത്തർപ്രദേശിൽ നടന്നതും അത്തരമൊരു സംഭവമാണ്. കല്യാണം കഴിഞ്ഞ് അഞ്ചുമാസത്തിന് ശേഷവും ഭാര്യ ശാരീരിക ബന്ധത്തിന് തയ്യാറാകാതെയും ആരോടും മിണ്ടാതെ ഇരിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതോടെയാണ് യുവാവിൽ സംശയമുടലെടുത്തത്.
തുടർന്ന് ഭാര്യയോട് കാര്യങ്ങൾ ചോദിച്ചപ്പോൾ പ്രണയബന്ധത്തെക്കുറിച്ചും കാമുകനോട് ജീവിക്കാനാണ് ഇഷ്ടമെന്നും യുവതി തുറന്നുപറഞ്ഞു. .കാന്‍പൂരിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന പങ്കജ് ശര്‍മ്മയുടെ വിവാഹം മേയിലായിരുന്നു. കല്യാണത്തിന് ശേഷവും യുവതി തന്നോട് അടുപ്പം കാണിക്കാതെ അകലം പാലിച്ചതോടെയാണ് പങ്കജ് ശര്‍മ്മ യുവതിയോട് പ്രശ്നം തിരക്കിയത്. കാമുകനെ വിവാഹം കഴിക്കണമെന്ന് യുവതി പറഞ്ഞത് പങ്കജ് വീട്ടുകാരെയും അറിയിച്ചു. ആദ്യം യുവതിയെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും തന്റെ ആഗ്രഹത്തില്‍ യുവതി ഉറച്ചുനിന്നു. വിഷയം ഗാര്‍ഹിക പീഡന സെല്ലിന് മുന്നിലെത്തി. ഇവിടെ വച്ചും യുവതി ആഗ്രഹത്തില്‍ ഉറച്ചുനിന്നു. ഇതോടെ കാമുകനൊപ്പം ഒരുമിച്ച് താമസിക്കാന്‍ യുവതിയെ പങ്കജ് ശര്‍മ്മ അനുവദിക്കുകയായിരുന്നു. കല്യാണത്തിന് വേണ്ട ക്രമീകരണങ്ങളും ഒരുക്കിയത് പങ്കജ് തന്നെയായിരുന്നു.