hero

കൊച്ചി: ഹീറോ മോട്ടോർകോർപ്പ് പ്ളഷർ പ്ളസിന്റെ എക്‌സ്‌ടെക് പതിപ്പ് പുറത്തിറക്കി. രണ്ട് വേരിയന്റുകളുണ്ട്. വില യഥാക്രമം 61,​900 രൂപയും 69,500 രൂപയും. ബി.എസ്-6 ചട്ടം പാലിക്കുന്ന 110 സി.സി എൻജിന്റെ കരുത്ത് എട്ട് ബി.എച്ച്.പി. പ്രൊജക്‌ടർ എൽ.ഇ.ഡി ഹെഡ്‌ലാമ്പ്,​ ബ്ളൂടൂത്ത് കണക്‌ടിവിറ്റി,​ ഇന്ധനക്ഷമത ഉറപ്പാക്കാൻ ഐ3എസ് ടെക്‌നോളജി എന്നിവ മികവുകളാണ്.