ffffffffff

നിലമ്പൂർ: നിലമ്പൂർ-ഷൊർണൂർ പാതയിലെ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ സഹകരണത്തോടെ നിലമ്പൂർ മൈസൂർ റെയിൽവേ ആക്‌ഷൻ കൗൺസിൽ നടത്തിയ റിലേ സമരം അവസാനിപ്പിച്ചു. കോട്ടയം-നിലമ്പൂർ എക്സ്‌പ്രസ് അനുവദിക്കുകയും മറ്റും വണ്ടികൾ ജീവനക്കാരുടെ കുറവ് നികത്തുന്നതിനനുസരിച്ച് സർവീസ് നടത്തുകയു ചെയ്യുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ആറാം ദിവസം സമരം അവസാനിപ്പിച്ചത്. വ്യാഴാഴ്ച നടന്ന സമരം എ.പി.അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

നിലമ്പൂർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് യു. നരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എ. ഗോപിനാഥ്, ജില്ല പഞ്ചായത്ത് ഉപാദ്ധ്യക്ഷൻ ഇസ്മായിൽ മൂത്തേടം, ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി കെ.സി. വേലായുധൻ, വിൻസെന്റ് എ. ഗോൺസാഗ, കേരള കൗൺസിൽ ഒഫ് ചർച്ചസ് ജില്ല പ്രസിഡന്റ് ഫാ. മാത്യൂസ് വട്ടിയാനിക്കൽ, റവ. ബിനു, റവ. യോബാസ് ഭാസ്‌കർ, വിനോദ് പി. മേനോൻ, നഗരസഭാംഗം സൈജിമോൾ തുടങ്ങിയവർ പ്രസംഗിച്ചു.