എടരിക്കോട്:ഷാർജയിൽ വച്ചു മരിച്ച കോൺഗ്രസ് നേതാവും ഇൻകാസിന്റെ സജീവ പ്രവർത്തകനും ആയിരുന്ന എടരിക്കോട് അമ്പലവട്ടം സ്വദേശി പള്ളിപ്പുറത്ത് വേണുഗോപാലിന്റെ കുടുംബത്തിന് ഷാർജ ഇൻകാസ് നിർമ്മിച്ചു നൽകിയ ഗൃഹം 'സബർമതിയുടെ'താക്കോൽ ദാനം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ നിർവഹിച്ചു. ഇൻകാസ് സെൻട്രൽ കമ്മിറ്റി അംഗം പി.ആർ പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു.എ.പി. അനിൽ കുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്, കെ.പി.സി.സി സെക്രട്ടറി വി. ബാബുരാജ്, ഇൻകാസ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ചന്ദ്രപ്രകാശ് ഇടമന,ഹൈദ്രോസ് ,നാസർ തെന്നല,സുധീഷ് പള്ളിപ്പുറത്ത്, നിഷാദ്,ആസാദ്, രാധാകൃഷ്ണൻ, ഭാസ്‌കരൻ,അറക്കൽ കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.