d

കോട്ടക്കൽ: തമിഴ്നാട് സംസ്ഥാന കാർഡിയോളജിയുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ അതിസങ്കീർണ്ണമായ ആൻജിയോപ്ലാസ്റ്റി പ്രൊസീജിയർ തത്സമയ ശിൽപ്പശാല കോട്ടയ്ക്കൽ ആസ്റ്റർ മിംസിൽ സംഘടിപ്പിച്ചു. ലോകത്തിന്റെ മികച്ച ഹൃദ്രോഗ വിദഗ്ദ്ധർ അണിനിരന്ന സമ്മേളനത്തിലാണ് തത്സമയ ശിൽപ്പശാല അവതരിപ്പിക്കാനുള്ള അവസരം കോട്ടയ്ക്കൽ ആസ്റ്റർ മിംസിലെ ഹൃദ്രോഗ ചികിത്സാ വിഭാഗത്തിന് കൈവന്നത്.

ഓൺലൈനായി നടന്ന ശിൽപ്പശാലയിൽ ചെന്നൈയിലെ പ്രധാന കേന്ദ്രത്തിന് പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറിലധികം പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധർ പങ്കെടുത്തു. കോട്ടയ്ക്കൽ ആസ്റ്റർ മിംസിലെ കാർഡിയോളി വിഭാഗം മേധാവി ഡോ. തെഹസിൻ നെടുവഞ്ചേരി, സീനിയർ കൺസൽട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. സുഹൈൽ മുഹമ്മദ്,കൺസൾട്ടന്റ് ഡോ. ജെനു ജെയിംസ് ചാക്കോള, കൺസൽട്ടന്റ് ഡോ.ഗഗൻ വേലായുധൻ എന്നിവർ ചേർന്ന് രണ്ട് സെഷനുകളിലായി സമ്മേളനത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗങ്ങൾക്കാണ് നേതൃത്വം വഹിച്ചത്. ഫോൺ : 8129906458