d

നിലമ്പൂർ: സർക്കാർ പുതുതായി അനുവദിച്ച മുൻഗണനാ റേഷൻ കാർഡുകളുടെ നിയോജകമണ്ഡലം തല വിതരണോദ്ഘാടനം നഗരസഭ ഹാളിൽ ചെയർമാൻ മാട്ടുമ്മൽ സലീം നിർവ്വഹിച്ചു. ചടങ്ങിൽ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ പി.എം.ബഷീർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ യു.കെ.ബിന്ദു, കൗൺസിലർമാരായ റനീഷ് കുപ്പായി,ഇസ്മായിൽ എരഞ്ഞിക്കൽ, കുഞ്ഞുട്ടിമാൻ,വിഷ്ണു, നിലമ്പൂർ ടി.എസ്.ഒ ഉണ്ണിക്കോമു തുടങ്ങിയവർ പ്രസംഗിച്ചു. നിലമ്പൂർ മണ്ഡലത്തിലെ 1039 പേർക്കാണ് പുതുതായി മുൻഗണനാ റേഷൻ കാർഡുകൾ അനുവദിച്ചിട്ടുള്ളത്.കഴിഞ്ഞ ആഗസ്റ്റ് മാസം വരെയുള്ള അപേക്ഷകരിൽ നിന്നാണ് അർഹതയുള്ളവരെ തിരഞ്ഞെടുത്തത്.