d

മലപ്പുറം: പ്ലസ് ടു , ഡിഗ്രി പഠിക്കുന്നവർക്കും കഴിഞ്ഞവർക്കും സ്‌കോളർഷിപ്പോടെ സി.എ,​ സി.എം.എ കോഴ്സുകൾ നേടാനുള്ള അവസരങ്ങൾ ലഭ്യമാക്കി ഭരദ്വാജ് ഇൻസ്റ്റിറ്റ്യൂട്ട്. സി.എ,​ സി.എം.എ പഠനത്തോടൊപ്പം ഡിഗ്രിയും പൂർത്തിയാക്കാനുള്ള അവസരവും ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യയുടെ അംഗീകൃത കോച്ചിംഗ് സെന്ററാണ് ഭരദ്വാജ് ഇൻസ്റ്റിറ്റ്യൂട്ട്.

സർക്കാർ,​ സർക്കാരിതര മേഖകൾ, വിദേശരാജ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം അനേകം തൊഴിലവസരങ്ങൾ നൽകുന്ന കോഴ്സുകളാണ് സി.എയും സി.എം.എയും. ദേശീയ റാങ്ക് ജേതാക്കളായ വി.പി. പളനിച്ചാമി , മുഹമ്മദ് അസ്താഫ് ആനത്താൻ തുടങ്ങിയവരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. ഫോൺ:
8281699224