d

നിലമ്പൂർ: വീട്ടിക്കുത്ത് ജി.എൽ.പി സ്‌കൂളിൽ ഹരിതം ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി. പോഷൺ അഭിയാൻ പദ്ധതിയുടെ ഭാഗമായാണ് ജൈവ പച്ചക്കറി കൃഷി ആരംഭിച്ചത്. നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം ഉദ്ഘാടനം ചെയ്തു.

എസ്.എം.സി ചെയർമാൻ സി.വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്‌കറിയ കിനാതോപ്പിൽ,കൗൺസിലർമാരായ കെ.സ്വപ്ന, ശബരീശൻ പൊറ്റെക്കാട്, പി.ഗോപാലകൃഷ്ണൻ,സുരേഷ്, ഷരീഖത്ത്, അരുൺ,​ പ്രധാനാദ്ധ്യാപിക രാധാമണി,​ ജയൻ എന്നിവർ പ്രസംഗിച്ചു. സ്‌കൂളിലെ നിലവിലുള്ള മഴമറയ്ക്കുള്ളിലാണ് കൃഷി ആരംഭിച്ചിട്ടുള്ളത്. സ്‌കൂൾ തുറക്കുമ്പോൾ വിദ്യാർത്ഥികൾക്ക് കൃഷി പരിചയപ്പെടുത്താനാണ് ഹരിതം പദ്ധതി സ്‌കൂളിൽ നടപ്പിലാക്കുന്നത്.