താനൂർ: ബി.ജെ.പി താനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താനൂരിന്റെ വിവിധ സ്ഥലങ്ങളിൽ നിന്ന് പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്ന് പോസ്റ്റ് കാർഡയച്ചു. ബി.ജെ.പി സംസ്ഥാന സമിതി അംഗം ടി. അറുമുഖൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രിയേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പ്രഭാകരൻ, എം.എ വിജയൻ എന്നിവർ പ്രസംഗിച്ചു. മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടികൾക്ക് ഗീതാ മാധവൻ, എൻ. അനിൽകുമാർ, കെ. ജനചന്ദ്രൻ , കെ , നാരായണൻ , ഹുസൈൻ വരിക്കോട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.