താനൂർ: ഫിഷറീസ് വകുപ്പിന്റെ ഓപ്പൺവാട്ടർ റാഞ്ചിംഗ് പദ്ധതിയുടെ ഭാഗമായി താനൂർ പൂരപ്പുഴയിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഒട്ടുംപുറത്ത് നടന്ന പരിപാടി നഗരസഭാ ചെയർമാൻ പി.പി ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. അമ്പതിനായിരം പൂമീൻ മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.
നഗരസഭ അംഗങ്ങളായ കെ.പി നിസാമുദ്ദീൻ, വി.പി ബഷീർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ കെ.പി ഗ്രേസി, എഫ്.ഒ ഇബ്രാഹിംകുട്ടി, കോ ഓർഡിനേറ്റർ കെ. അലീന, അക്വാകൾച്ചർ പ്രമോട്ടർ ഒ. പി സുരഭില ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നല്കി.