പെരിന്തൽമണ്ണ: ഏലംകുളം സ്‌നേഹതീരം ചാരിറ്റബിൾ ട്രസ്റ്റിന്റെ സൗജന്യ ഹോംകെയർ വാഹന സമർപ്പണവും ലിയേറ്റീവ് സ്റ്റോറിന്റെയും പുതിയ ഓഫീസിന്റെയും ഉദ്ഘാടനവും ഇന്നുരാവിലെ 11ന് ചെറുകര ടൗണിലുള്ള സ്‌നേഹതീരം ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് പരിസരത്ത് നടക്കും.
വാഹനത്തിന്റെ സമർപ്പണം നജീബ് കാന്തപുരം എം.എൽ.എയും പുതിയ ഓഫീസിന്റെ ഉദ്ഘാടനം പെരിന്തൽമണ്ണ മുനിസിപ്പൽ ചെയർമാൻ പി.ഷാജിയും സ്‌നേഹതീരം പാലിയേറ്റീവ് കെയർ സ്റ്റോറിന്റെ ഉദ്ഘാടനം ഏലംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. സുകുമാരനും നിർവഹിക്കും. പെരിന്തൽമണ്ണ ഇൻസ്‌പെക്ടർ സുനിൽ പുളിക്കൽ മുഖ്യാതിഥിയാവും.