വണ്ടൂർ: സ്ത്രീധന പീഡനത്തിന്റെ പേരിൽ മമ്പാട് പന്തലിങ്ങലിൽ മൂസക്കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തെ വനിതാ കമ്മിഷൻ ഗൗരവമായി കാണുന്നതായി കമ്മിഷൻ അംഗം ഇ.എൻ. രാധ. മൂസക്കുട്ടിയുടെ മകൾ ഹിബ ഭർതൃവീട്ടിൽ വച്ച് ഒരു പാട് അനുഭവിച്ചതായും പൊലീസ് നടപടി കൃത്യമായി നടന്നതായും അവർ പറഞ്ഞു.
നാലു മണിയോടെയാണ് വനിതാ കമ്മിഷൻ അംഗം ഇ.എൻ. രാധ മൂസക്കുട്ടിയുടെ പന്തലിങ്ങലിലെ വീട്ടിലെത്തിയത്. തുടർന്ന ഹിബയോടും കുടുംബാംഗങ്ങളോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും തുടർ നടപടികളുമായി മുന്നോട്ടു പോകുമെന്നും ഇ.എൻ. രാധ പറഞ്ഞു. ഹിബയോട് ബിരുദ പഠനം തുടരാൻ ആവശ്യപ്പെട്ടാണ് അവർ മടങ്ങിയത്.