എടപ്പാൾ: കെ.റെയിലിനെതിരെ പൊന്നാനി താലൂക്കിലെ ആദ്യ സമരം ഒക്ടോബർ 12 ന് നടുവട്ടത്ത് തുടങ്ങുമെന്ന് സമര സമിതി അറിയിച്ചു. സിൽവർ റെയിൽ കടന്ന് പോകുന്ന അംബേദ്ക്കർ കോളനിയിൽ നിന്ന് ബഹുജന മാർച്ചിന് വട്ടം കുളം പഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ് ഫ്ളാഗ് ഓഫ് ചെയ്യും. നൂറ് കണക്കിന് പേർ അണിനിരക്കുന്ന ജാഥയിൽ പറുപ്പാടത്ത് നിന്ന് നെല്ലിശ്ശേരി നിവാസികളും ഐടി ഐ ജംഗ്ഷനിൽ താഴത്തങ്ങാടി നിവാസിക ളും ചപ്രമാണം ജംഗ്നിൽ ചന്തക്കുന്ന് നിവാസികളും ശുകപുരം സ്‌ക്കൂൾപടിയിൽ എരുവപ്ര നിവാസികളും ജാഥയിൽ അണിചേരും. നടുവട്ടത്ത് നടക്കുന്ന മഹാപ്രതിഷേധ സംഗമം ഡിസിസി പ്രസിഡന്റ് വി എസ് ജോയ് ഉദ്ഘാടനം ചെയ്യും .